Posts

Showing posts from May, 2025

നമ്മുടെ മാനവികതയുടെ നഷ്ടം

Image
 *നമ്മുടെ മാനവികതയുടെ നഷ്ടം* _________________________ "എത്രയോ മനുഷ്യർ ജീവിതം മരണത്തിൻെറ വായിലേക്കുള്ള കയറിൽ തൂങ്ങി ജീവഹത്യ ചെയ്‌തിരിക്കുന്നു. മറു ഭാഗത്ത്, ജീവനു വേണ്ടി കെഞ്ചുമ്പോയു ഒന്നും വക വെക്കാതെ മറ്റൊരു മനുഷ്യന്റെ കൈകൊണ്ട് മരണം പുൽകുന്നവരും ഉണ്ട്. ജീവിതം ഒരു പരീക്ഷണാലയമാണ്. അതിലെ പരീക്ഷണ വസ്തു ആണു നമ്മളായ മനുഷ്യർ." "ആത്മഹത്യ ഒന്നിനും പരിഹാരമല്ല. നഷ്ടപ്പെടുക മറ്റാർക്കും അല്ല, നിങ്ങളെ ഗർഭത്തിൽനിന്ന് പ്രസവിച്ച അമ്മയും, ജീവിതം മുഴുവൻ പണിയെടുക്കുന്ന അച്ഛനും ആണ്. അവരെ നിങ്ങളുടെ കാരണത്താൽ ദു:ഖിപ്പിക്കുന്നത് എന്തിന്? പലപ്പോഴും, നിസ്സാര പ്രശ്നങ്ങൾ ആകാം, ആരോടെങ്കിലും മനസ്സ് തുറന്നാൽ അതിന്റെ പരിഹാരം കണ്ടെത്താനാകാം." "മധു ഒരു സാധാരണ മനുഷ്യനായിരുന്നു എന്ന് ആർക്കാണ് അറിയാത്തത്. എല്ലാ മതവും വേർതിരിവില്ലതെ പറഞ്ഞതാണ് (വിശന്നു വലഞ്ഞ് ഒരു നേരത്തെ ഭക്ഷണത്തിൻ വകയില്ലങ്കിൽ അവരുടെ വയറു നിറക്കൽ മനുഷ്യത്വം അറ്റു പോയിട്ടില്ലാത്ത ഓരോ മനുഷ്യനിലും കടപ്പെട്ട ബാധ്യതയാണ്.) വിശന്നു വലഞ്ഞ് ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി പലചരക്ക് സാധനങ്ങൾ മോഷ്ടിച്ചതിന്റെ പേരിൽ തല്ലി കൊല്ലാൻ ആ സാധു എന്തു ത...